Course Type: Online
Mutual Fund ൽ ഇൻവെസ്റ്റ് ചെയ്ത് സമ്പത്ത് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും കൃത്യമായി മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന കോഴ്സ്. ഈ കോഴ്സ് കഴിയുമ്പോൾ നിങ്ങളുടെ ഇൻവെസ്റ്റർ കാറ്റഗറി ഏതാണെന്നും ഏത് തരം മ്യൂച്വൽ ഫണ്ടാണ് നിങ്ങൾക്ക് യോജിച്ചതെന്നും മനസ്സിലാക്കാൻ സാധിക്കും. കൂടാതെ മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് യോജിച്ച മ്യൂച്വൽ ഫണ്ട്സ് എങ്ങനെ വാങ്ങാമെന്നും ഈ കോഴ്‌സിലൂടെ മനസ്സിലാക്കാം.
Interactive Quiz
Demo Session
Videos
മലയാളികളുടെ ഇൻവെസ്റ്റ്മെന്റ് രീതികളിൽ കൂടുതൽ ജനപ്രിയമായി വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് Mutual Funds. ബാങ്കുകൾ നിക്ഷേപ പലിശ കുറച്ചതും, ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്‌ഫോമുകളുടെ ലഭ്യതയും പ്രധാന കാരണങ്ങളാണ്.
എന്നാൽ ഫണ്ടുകളുടെ സ്വഭാവത്തെ കുറിച്ച് വ്യക്തമായ അറിവില്ലാതെ നിക്ഷേപം നടത്തുന്നത്, പ്രതീക്ഷിച്ച ലാഭം കിട്ടാതിരിക്കാൻ കാരണമായേക്കാം. പല ആളുകളും കേട്ടറിവുകളും സോഷ്യൽ മീഡിയകളിൽ നിന്നും ലഭിക്കുന്ന അറിവുകളും മാത്രം ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന അറിവുകൾ പലപ്പോഴും കൃത്യതയുള്ളതോ ഒരു തുടക്കക്കാരനു മനസിലാവുന്ന രീതിയിൽ ലളിതമായതോ ആവണമെന്നില്ല.
ഇവിടെയാണ് “എങ്ങനെ നല്ല മ്യൂച്വൽ ഫണ്ട്സ് തിരഞ്ഞെടുക്കാം”- How to select good mutual funds ? എന്ന കോഴ്‌സിന്റെ പ്രാധാന്യം. ഏതൊരു തുടക്കക്കാരനും വളരെ എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിലാണ് കോഴ്സ് പ്ലാൻ ചെയ്തിരിക്കുന്നത്. അതോടൊപ്പം നിങ്ങൾ ഏതു കാറ്റഗറിയിൽ ഉൾപ്പെടുന്ന ഇൻവെസ്റ്റർ ആണെന്ന് മനസിലാക്കാനും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മനസിലാക്കി അനുയോജ്യമായ Mutual Fund ഇൻവെസ്റ്റ്മെന്റ് തിരഞ്ഞെടുക്കാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.
No reviews available yet...