Course Type: Online
നിങ്ങളുടെ വരുമാനം വലുതോ ചെറുതോ ആവട്ടെ, ഈ കോഴ്സിൽ വിവരിക്കുന്ന സ്റ്റെപ്പുകളിലൂടെ കൃത്യമായ ആസൂത്രണം നടത്തി സാമ്പത്തിക അഭിവൃദ്ധി നേടാൻ സാധിക്കും.
Interactive Quiz
Videos
ഉയർന്ന വരുമാനവും ഉയർന്ന സമ്പത്തും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. എന്നാൽ ഒരാളുടെ വരുമാനത്തിന്റെ ഉപയോഗവും അയാളുടെ സമ്പത്തും തമ്മിൽ നല്ല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.
വരുമാനത്തിന്റെ കൃത്യമായ ഉപയോഗവും ചിലവുകളുടെ നിയന്ത്രണവും വഴി ഏതൊരാൾക്കും സമ്പത്ത് വർദ്ധിപ്പിക്കാൻ സാധിക്കും. മിക്കവരും EMI-യുടെയും Credit Card-കളുടെയും പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വരവിനെക്കുറിച്ച് ആലോചിക്കാതെ, ആവശ്യമോ അനാവശ്യമോ എന്ന് പോലും ചിന്തിക്കാതെ എല്ലാം വാങ്ങിക്കൂട്ടുന്ന തരത്തിൽ നമ്മുടെ ചിലവഴിക്കൽ സംസ്കാരവും മാറിക്കഴിഞ്ഞു.
ഇങ്ങനെ അനിയന്ത്രിതമായ ചെലവുകളുള്ള ഒരാളാണ് നിങ്ങളെങ്കിൽ, അല്ലെങ്കിൽ നിലവിലെ വരുമാനം കൊണ്ട് സമ്പന്നനാകാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ കോഴ്സ് തീർച്ചയായും പ്രയോജനപ്പെടും. നിങ്ങളുടെ സാമ്പത്തികശീലങ്ങൾ മെച്ചപ്പെടുത്താനും ചെലവുകളെ നിയന്ത്രിക്കാനും അതേസമയം ഭാവിയെ സുരക്ഷിതമാക്കുന്ന തരത്തിൽ നിക്ഷേപശീലം വളർത്തിയെടുക്കാനും സഹായിക്കും.
ഈ കോഴ്‌സിലെ വിവിധ വീഡിയോകളിലൂടെ എങ്ങനെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കുകൂട്ടാം, Goals എങ്ങനെ ആസൂത്രണം ചെയ്യാം, എങ്ങനെ കടങ്ങൾ നികത്താം, ഒരു സമ്പന്നനായി മാറാൻ എങ്ങനെ മാനസികമായി തയ്യാറെടുക്കാം എന്നിവയെ കുറിച്ച് വിശദമായി മനസ്സിലാക്കാം.
No reviews available yet...