Course thumbnail

Founder's Guide to Term Sheet

Course Type: Online

ഒരു സ്റ്റാർട്ടപ്പിലേക്ക് പുതിയൊരു ഇൻവെസ്റ്റർ വരുമ്പോൾ ആദ്യം നിർമ്മിക്കുന്ന ഡോക്യുമെന്റ് ആണ് Term Sheet. നിയമപരമായ ബാധ്യതയില്ലാത്ത (Non- binding ) രേഖ ആണെങ്കിലും അതിലെ വ്യവസ്ഥകൾ സംരംഭകൻ കൃത്യമായി മനസ്സിലാക്കിയിരിക്കണം. പ്രതികൂലമായ വ്യവസ്ഥകൾ അവസാനത്തെ Agreementലും ആവർത്തിച്ചാൽ സ്റ്റാർട്ടപ്പ് സംരംഭകന് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. ഈ കോഴ്സിലൂടെ Term Sheetലെ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നു.

Course Includes

 Interactive Quiz 

 Videos 

About Course

ഇന്ത്യയിൽ ഇപ്പോൾ സ്റ്റാർട്ടപ്പുകളുടെ കാലമാണ്. 2016 ൽ വെറും 500 ൽ താഴെ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2024ൽ മാത്രം ഇരുപത്തിയാറായിരത്തിനു മുകളിൽ സ്റ്റാർട്ടപ്പുകൾ ആണ് രജിസ്റ്റർ ചെയ്തത്.

 

സംരംഭങ്ങളിലേക്ക് നിക്ഷേപകരെ എത്തിക്കുക എന്നത് ഏതൊരു സംരംഭകനും നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഇൻവെസ്റ്ററെ കിട്ടിക്കഴിഞ്ഞാൽ ആദ്യം ഡ്രാഫ്റ്റ് ചെയ്യുന്ന കോൺട്രാക്ട് ആണ് Term Sheet. പലപ്പോഴും കമ്പനിയിലേക്ക് പണം വരുന്നതിന്റെ ആവേശത്തിൽ സംരംഭകർ ഇതിലെ നിയമകാര്യങ്ങൾ മുഴുവൻ വായിക്കാതെയാണ് അംഗീകരിക്കുന്നത്. നിയമവശങ്ങൾ മനസിലാക്കാതെ നിർമ്മിക്കുന്ന ഉടമ്പടികൾക്ക് ആ സംരംഭത്തെ തന്നെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്.

 

ഒരു സ്റ്റാർട്ടപ്പ് ലിക്വിഡേറ്റ് ചെയ്യുമ്പോഴോ ലാഭവിഹിതസമയത്തോ പലപ്പോഴും സംരംഭകർക്ക് Term Sheet ലെ നിയമതടസ്സങ്ങൾ കാരണം അവർ ഉദ്ദേശിക്കുന്ന ലാഭവിഹിതം ലഭിക്കാതെ പോകുന്നു.

 

  • എന്തൊക്കെയാണ് Term Sheet ലെ നിയമക്കുരുക്കുകൾ ?
  • നിബന്ധനകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
  • അവ നിക്ഷേപകനെയോ സംരംഭകനെയോ ബാധിക്കാത്ത തരത്തിൽ എങ്ങനെ കൈകാര്യം ചെയ്യാം.

 

തുടങ്ങിയ കാര്യങ്ങളിൽ ഒരു അവബോധം വളർത്തുവാൻ Founder’s Guide To Term Sheet എന്ന ഈ കോഴ്‌സ് നിങ്ങളെ സഹായിക്കുന്നു.

Instructor Course instructor image CA Abhijith Preman

Enrollments 0 students enrolled

Price ₹ 1999 ₹ 2500


Rating

0.0

  0 ratings
5 star  
  ( 0 )
4 star  
  ( 0 )
3 star  
  ( 0 )
2 star  
  ( 0 )
1 star  
  ( 0 )

Join the course

Reviews

No reviews available yet...